തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം പള്ളിപ്പെരുന്നാളിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് പത്തംകുളം സ്വദേശി കൊല്ലിയാണി വീട്ടില്‍ രാഹുലി (24)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം.കല്ലുംപുറം പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പ്രതിയും സുഹൃത്തായ നസറുദീനും തമ്മില്‍ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വാക്കു തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും നടന്നു. സംഘര്‍ഷത്തിനിടെ പ്രതി കൈയില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തിനു നേരെ കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ കത്തി കൊണ്ടുള്ള ആക്രമണം കൈകൊണ്ട് തടഞ്ഞ നസറുദ്ദീന് കൈക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നസറുദ്ദീന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നസറുദ്ദിന്റെ മൊഴി രേഖപ്പെടുത്തിയ കുന്നംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.