യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ചു

വാഷിംഗ്‌ടണ്‍: യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ചു.24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29 ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി തലയില്‍ കുത്തി വീഴ്ത്തുകയായിരുന്നു.
യുഎസ് സ്റ്റേറ്റ് ഓഫ് ഇന്ത്യാനയിലാണ് സംഭവം നടന്നത്. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട വരുണ്‍ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബര്‍ 29 ന് പബ്ലിക് ജിമ്മില്‍ വെച്ച്‌ പ്രതി ജോര്‍ദാൻ ആന്ദ്രേഡ് (24) വരുണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + 4 =