റിയാദ്: വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച വാഹനം റിയാദ് നഗരപ്രാന്തത്തിലെ മരുഭൂപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), എത്യോപ്യക്കാരനായ ഡ്രൈവര്‍ അബ്ദുസലാം ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്. സരിഗയുടെ ഭര്‍ത്താവ് മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശിയും ജുബൈല്‍ സദാറ കമ്ബനിയില്‍ കെമിക്കല്‍ ലാബ് ടെക്നീഷ്യനുമായ ജിതേന്ദ്ര ഭാണ്ഡുരാംഗ് അവാദി (49), ഇളയ മകനും ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയുമായ സര്‍വേഷ് ജിതേന്ദ്ര (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മൂത്ത മകനും ഡല്‍ഹി നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ നയാന്‍ ജിതേന്ദ്ര (21)പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.റിയാദ് നഗരമധ്യത്തില്‍നിന്ന് എഴുപതോളം കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി വിസ്മയമായ ‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലേക്കുള്ള മരുഭൂപാതയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിലായിരുന്നു അപകടം.