തൃശൂര്‍: തൃശൂരില്‍ ചരക്കു ലോറി ഇടിച്ച് എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. വിയ്യൂര്‍ മമ്ബാട് സ്വദേശിനി റെനിഷ (22) ആണ് മരിച്ചത്.സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഉടനായിരുന്നു സംഭവം. ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മകളെ യാത്രയാക്കാനായി നിന്ന അമ്മ സുനിതയുടെ കണ്‍മുന്നിലായിരുന്നു അപകടം. ഇവര്‍ തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്.
ബുധനാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. തൃശ്ശൂരില്‍നിന്ന് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ. ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്. ദേഹത്ത് ലോറി കയറി. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയത്.