ന്യൂഡല്‍ഹി: വിമാന യാത്രയ്‌ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്നുള്ള ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. വിമാനക്കമ്ബനികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി.എന്നാല്‍ കൊവിഡ് കുറയുന്ന സാഹചര്യത്തിലും മാസ്‌ക് വയ്ക്കുന്നത് അഭികാമ്യമാണ്.കൊവിഡ് ഭീഷണി കണക്കിലെടുത്ത് യാത്രക്കാര്‍ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമാണെന്നു മാത്രമേ വിമാനത്തില്‍ ഇനി അറിയിപ്പായി നല്‍കൂ. പിഴയുടെയോ മറ്റു ശിക്ഷാ നടപടികളുടെയോ പരാമര്‍ശം ഒഴിവാക്കും.പുതിയ കണക്കനുസരിച്ച് ജനസംഖ്യയുടെ 0.02 ശതമാനം ജനങ്ങളെ മാത്രമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.