കടുത്തുരുത്തി: നിയന്ത്രണംവിട്ട പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച് അപകടം.പാഴ്സല്‍ വാനിന്‍റെ ഡ്രൈവര്‍ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം-ഏറണാകുളം റോഡില്‍ മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയശേഷം തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണംവിട്ട പാഴ്സല്‍ വാന്‍ റോഡില്‍ വട്ടം കറങ്ങിയശേഷം മുന്നോട്ട് നീങ്ങി സമീപത്തിരുന്ന സ്‌കൂട്ടറിലിടിച്ച് റോഡില്‍ വട്ടം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓടയിലേക്ക് വീണ സ്‌കൂട്ടര്‍ തകര്‍ന്നു.