പാലക്കാട്: മണ്ണാര്‍ക്കാട് നായാടിക്കുന്നില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍.കൊലപാതകം അടക്കം വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീന്‍ എന്ന റബ്ദീന്‍ സലീമിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. മണ്ണാര്‍ക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടില്‍ നിന്നുമാണ് 31.5 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്ന കേസിലാണ് തമിഴ്നാട് തിരുവള്ളൂര്‍ കാരംപക്കം അറുണാചലം കോളനിയിലെ റബ്ദീന്‍ സലീമിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 21 പവന്‍ വീണ്ടെടുത്തു. സ്വര്‍ണം വില്‍ക്കാനായി സഹായിച്ച അബ്ദുറഹ്മാന്‍, പണയം വയ്ക്കാന്‍ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് അറിയിച്ചു.