തിരുവനന്തപുരം : 2023 ഏപ്രിൽ 21 മുതൽ 25വരെ പുത്തരിക്കണ്ടം മൈതാനിയായ സ്വാമി സത്യാ നന്ദ സരസ്വതി നഗറിൽ നടത്തുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠശ്വരം എൻ എസ് എസ് കരയോഗം ഹാളിൽ വനിതാ കൂട്ടായ്മ്മ നടന്നു.പദ്മാവതിയുടെആദ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം പൗ ർണമിക്കാവു അമ്മഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു.ഗീതാ എസ് നായർ സ്വാഗതം ആശംസിച്ചു.മുഖ്യ പ്രഭാഷണം ജയശ്രീ ഗോപാലകൃഷ്ണൻ നടത്തി.ആശയങ്ങളും, നിർദേശങ്ങളും ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് ഗോപാൽ ജി അവതരിപ്പിച്ചു.രശ്മി സുരേഷിന്റെ നന്ദി പ്രകാശനത്തോടെ യോഗ നടപടികൾ അവസാനിപ്പിച്ചു.