അനന്ത പുരിയെ മറ്റൊരു ആരാമം ആക്കി കനക ക്കുന്നിൽ “പുഷ്പോത്സവത്തിനു ഇന്ന് തുടക്കം

തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നഗരം വസന്തം പുഷ്പോത്സവം ഇന്ന് ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം മന്ത്രി. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നഗര വസന്തത്തിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ ടൂറിസം മന്ത്രി നിർവഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നഗര വസന്തത്തിലെ ദീപാലാങ്കാരങ്ങളുടെ സ്വിച്ച് ഓൺ ടൂറിസം മന്ത്രി നിർവഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി ആർ അനിൽ, അഡ്വ ആന്റണി രാജു , റോഷി അഗസ്റ്റിൻ , തിരുവനന്തപുരം നഗര സഭ മേയർ ആര്യ രാജേന്ദ്രൻ, എം പിമാരായ ശശിതരൂർ, എ.എ.റഹിം, വി.കെ പ്രശാന്ത് എം.എൽ എ, റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടർ ഗിരിജ ചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുളള പുഷ്പോത്സവ പ്രദർശനത്തിലേക്ക് ഡിസംബർ 22 നു വൈകിട്ട് മൂന്നു മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസു വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − 2 =