കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ;യുവാക്കള്‍ക്ക് പരിക്കേറ്റു

കറുകച്ചാല്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. നെടുംകുന്നം നോര്‍ത്ത് 12-ാം മൈല്‍ കന്നുകെട്ടിയില്‍ മൂല കടുപ്പില്‍ ഗോപകുമാര്‍ (38), വടക്കുപുറത്ത് അനീഷ് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കറുകച്ചാല്‍ – വാഴൂര്‍ റോഡില്‍ മാന്തുരുത്തി കുരിശു കവലയിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരേയും അപകടത്തില്‍പ്പെട്ട കാറില്‍ പാമ്ബാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × three =