തിരുവനന്തപുരം : അനെര്‍ട്ടും എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സും സംയുക്തമായി സംഘടിപ്പിച്ച ഇ.കെ.എല്‍.-അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ സൂര്യ കാന്തി റിന്യൂവബിൾ എനർജി എക്സ്പോയുടെ രണ്ടാം ദിവസത്തെ സമാപന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.ഇ.കെ.എല്‍ – അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ബഹു.അഡീഷണല്‍ ചീഫ് അനെര്‍ട്ട് ബഹു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ.നരേന്ദ്രനാഫ് വേലൂരി ഐ.എഫ്.എസ്. നിർവഹിച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ കമാന്‍ഡന്റ് ജയദേവ് ഐ പി എസ് മുഖ്യാതിഥി ആയിരുന്നു.
എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സിജിനായര്‍ ആമുഖ പ്രഭാഷണം നടത്തി.റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തിരുവനന്തപുരം നഗരപരിധിയിലുള്ള ഉപഭോക്താക്കളെയും സേവനദാതാക്കളെയുമാണ് അവാര്‍ഡുകള്‍ ക്കായി പരിഗണിച്ചത്.ആംഡ് പോലീസ് ബറ്റാലിയന്‍ ഹെഡ് ക്വാട്ടേഴ്സ്, ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍, ശ്രീ രാമകൃഷ്ണ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, , ഫേവറൈറ്റ് ഹോം, ആര്‍ടെക് ദി അഡ്രസ്സ്, റ്റാറ്റാ പവര്‍ സോളാര്‍, വാട്ട്സണ്‍ എനര്‍ജി തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ കരസ്ഥമാക്കി.ഗ്രീൻ എനർജി പദ്ധതി നടപ്പിലാക്കിയ സർക്കാർ സ്ഥാപനത്തിനുള്ള അവാർഡ് ആംഡ് പോലീസ് ബറ്റാലിയന്‍ ഹെഡ് ക്വാട്ടേഴ്സ് ന് വേണ്ടിആംഡ് പൊലീസ് ബറ്റാലിയൻ കമാന്‍ഡന്റ് ജയദേവ് ഐ പി എസ് അനെർട് സി ഇ ഓ നരേന്ദ്ര നാഥ് വേലൂരി ഐ എഫ് എസ് ൽ നിന്നും ഏറ്റുവാങ്ങി.