തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം.സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്.ആദ്യം കെ എസ് ആര്‍ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികള്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. അര്‍ധരാത്രി 12.25ഓടെയാണ് സംഭവം നടന്നത്. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആര്‍ ടി സിയില്‍ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.