തിരുവനന്തപുരം :പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്സ് അസോസിയേഷനിൽ പൂജപ്പുര മാർക്കറ്റിന് സമീപം സ്ഥാപിച്ചിരുന്ന തണ്ണീർ പന്തലിനു നേരെ വീണ്ടും ആസിഡ് അക്രമം. വെള്ളിയാഴ്ച അർദ്ധ രാത്രിയിൽ ആദ്യമായി തണ്ണീർ പന്തലിൽ വച്ചിരുന്ന ഫ്ലെക്സ് ബോര്ഡിന് നേരെ ആസിഡ് അക്രമം ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയിൽ അസോസിയേഷൻ വീണ്ടും പുതിയ ഫ്ലെക്സ് ബോർഡ് തണ്ണീർ പന്തലിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അർദ്ധ രാത്രിയോടെ വീണ്ടും പുതിയ ബോര്ഡിന് നേരെ ആസിഡ് അക്രമം ഉണ്ടാകുക യാണ് ചെയ്തത്. സ്ഥലം കൗ ൺസിലർ ഓഫീസിനു മുന്നിലാണ് അസോസിയേഷൻ ദാഹജല തണ്ണീർ പന്തൽ ഒരുക്കി കൊടും ചൂടിൽ വരുന്നവർക്ക് സംഭാരം വിതരണം ചെയ്തിരുന്നത്. ആദ്യമായി നടന്ന ആക്രമണത്തിൽ അസോസിയേഷൻ പരാതി കൊടുത്തു വെങ്കിലും പൂജപ്പുര പോലീസ് ഇത് സംബന്ധിച്ചു ഊർജിത മായ അന്വേഷണം നടത്തുന്നതിന് ഉള്ള അലംഭാവമാണ് ഇതേ സ്ഥലത്ത് മണിക്കൂറുകൾ കഴിയും മുൻപ് വീണ്ടും അക്രമം നടന്നതെന്നാണ് സ്ഥലവാസികളുടെ പരാതി ആയി ഉയർന്നു കേൾക്കുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതഅന്തരീക്ഷത്തെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ പോലീസ് കണ്ടില്ലെന്നു നടിക്കുന്നത് അതിഗുരുതരമാണ്. അക്രമം നടത്തിയവരെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ വരും നാളുകളിൽ ഉണ്ടാകുമെന്നു സൂചന ഉണ്ട്.