ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 5.38നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദോഡ ജില്ലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്.