ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി.അഞ്ച് കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയാണ് ദുരൈ.
തിരുച്ചിറപ്പള്ളി പുതുക്കോട്ടയിലാണ് സംഭവം നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ ദുരൈയെ കൊലപ്പെടുത്തുകയുമായിരുന്നു.
അതേസമയം ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ഥമാണ് തിരിച്ച് വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്.