കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. ആറു മാസം മുൻപാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്.വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളില്‍ നിന്ന് 6 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.