നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍നിന്നു ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സൈഫുള്ളയില്‍നിന്നു എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വര്‍ണമാണു പിടികൂടിയത്.പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗണ്‍ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം സ്വര്‍ണമാണു കണ്ടെടുത്തത്.