തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചടയമംഗലം കലയം സ്വദേശിയാണ് ബിനു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയും പ്രഭാത നടത്തത്തിന് ഇറങ്ങിയുന്നു. കാണാതായതിനെ തുടർന്ന് പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.