ജമ്മു കാശ്മീർ : ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെടിവെപ്പിനിടെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്കേറ്റത്.തെക്കന്‍ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. ഉണ്ടായത്. അന്‍വല്‍ തോക്കര്‍, ഹീരാലാല്‍, പന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ഷോപ്പിയാനയിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.