തിരുവനന്തപുരം : പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ അഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലിയും, ക്യാമ്പയിനും “സംഭവം “ആയി. ആയിരക്കണക്കിന് ആൾക്കാർ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത് പരിപാടിയുടെ വിജയത്തിന് കാരണം ആയി. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച റാലി സ്പോർട്ടിങ് യൂണിയൻ പരിസരത്ത് എത്തിയതോടെ അവിടെ ജനസമുദ്രമായി. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. റോളർ സ്‌ക്കറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ കിട്ടിയ ജേതാക്കൾക്ക് സമ്മാനങ്ങൾ മേയർ ആര്യ രാജേന്ദ്രൻ നൽകി. സ്പോർട്ടിങ് യൂണിയൻ രക്ഷാധി കാരി സി കൃഷ്ണൻ നായരെ ആദരിച്ചു. സ്പോർട്ടിങ് യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി കെ. ഗോപകുമാർ, വൈസ് പ്രസിഡന്റ് വി. ബാബുരാജ്, മറ്റു ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.