എക്സ്സൈസ് വകുപ്പും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള ഐ റ്റി ഐ ലെ ലഹരി വിരുദ്ധ ക്ലബ്ബിലെ വിദ്യാർഥികൾ, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് വിഭാഗം എന്നിവർ ചേർന്ന് ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ലഘു ലേഖ വിതരണം നടത്തുകയും, ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിക്കുകയും, കടകളിൽ പരിശോധന നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ പോസ്റ്റർ ഐ ടി ഐ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാറിന് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ആർ രാജേഷ് കുമാർ കൈമാറി കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ഈ ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങൾ ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾ, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ രജിത, അശ്വതി പ്രിൻസിപ്പൽ സുനിൽ കുമാർ, ലഹരി വിരുദ്ധ കോർഡിനേറ്റർ ദീപ, നഗരസഭ ആരോഗ്യ വിഭാഗം സീനിയർ ആൻഡ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അജി കുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജീഷ് എൽ സ്റ്റീഫൻ, സെറീന സലാം എന്നിവരും പങ്കെടുത്തു.