തിരുവനന്തപുരം :-അരശും മൂട് -കുഴിവിള പ്രദേശങ്ങളിലെ റോഡിന്റെ ശോചനീയ അവസ്ഥ, കുടിവെള്ള ക്ഷാമം എന്നിവ പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനകീയ കൂട്ടായ്മ്മ മുന്നറിയിപ്പ് നൽകി.ഇതിന്റെ ഭാഗമായി 30ന് ശനിയാഴ്ച വൈകുന്നേരം 3മണിക്ക് അരശും മൂട് ജംഗ്ഷനിൽ നിന്നും തമ്പുരാൻ മുക്ക് വരെ ബഹുജന പ്രക്ഷോഭജാഥ നടത്തും എന്ന് ജനകീയ കൂട്ടായ് മ ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.