ഇടുക്കി: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപെരിയാരില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു(22) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ മഞ്ചുമല സ്വദേശിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉത്സവം കാണാനായാണ് ഇരുവരും വണ്ടിപെരിയാറില്‍ എത്തിയത്. എന്നാല്‍ എത്തിയപ്പോള്‍ തന്നെ ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഇരുവരും തമ്മില്‍ കൈയാങ്കളിയിലായതോടെ നാട്ടുകാർ ഇടപെട്ടാണ് അനുനയിപ്പിച്ചത്. എന്നാല്‍ പ്രദേശത്ത് തന്നെ ഉണ്ടായിരുന്ന ഇരുവരും തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി യുവാവിനെ കുത്തി വീഴ്‌ത്തി.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.