ഭരതന്നൂര്‍: വൃദ്ധമാതാവിനെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ച് സഹോദരന്‍ഭരതന്നൂര്‍ ഈട്ടിമുക്ക് കണ്ണമ്ബാറയില്‍ ഷീലാ ഭവനില്‍ ഷീലയെയാണ് (49) സഹോദരന്‍ സത്യന്‍ (58) വെട്ടുകത്തി കൊണ്ട് വെട്ടിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഷീലയുടെ വീടിന് സമീപത്തുള്ള പുരയിടത്തിലേക്ക് സത്യന്‍ ജോലിക്കായി പോകുമ്ബോള്‍ ഷീല പിറകെ വന്ന് വഴക്കിട്ടു. പ്രകോപിതനായ സത്യന്‍ കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഷീലയെ വെട്ടുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ഷീലയുടെ കൈയ്‌ക്ക് പരിക്കേറ്റു. 86 വയസുള്ള മാതാവ് കുഞ്ഞിയെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.സത്യനും ഷീലയും ഉള്‍പ്പെടെ അഞ്ചുമക്കളാണ് കുഞ്ഞിക്കുള്ളത്.
വസ്‌തു ഭാഗംവച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു.