തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം.ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം.വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകള്‍ നല്‍കുകയും അതിലേക്ക് കരാര്‍ നിയമനങ്ങള്‍ തുടരുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല.സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് മാനേജ്മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആര്‍.ടി.സി.യില്‍ വെട്ടിക്കുറച്ചത്.