ആലപ്പുഴ: ഭക്ഷ്യസുരക്ഷ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നാല് ഭക്ഷണശാലകള്‍ പൂട്ടിച്ചു.വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്ന് കണ്ടെത്തിയ ആലപ്പുഴ കലവൂരിലെ മലബാര്‍ ഹോട്ടല്‍, വണ്ടാനത്തുള്ള മര്‍ഹബ ബോര്‍മ, അരൂര്‍ തൃപ്തി ഹോട്ടല്‍, ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിച്ച ചെങ്ങന്നൂരിലെ കായലോരം എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.ജില്ലയില്‍ മൂന്ന് സ്ക്വാഡുകളായി 22 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പിഴ ചുമത്തുന്നതിന് ആറ് കടകള്‍ക്കും നവീകരണം നടത്തുന്നതിന് അഞ്ച് കടകള്‍ക്കും നോട്ടീസ് നല്‍കി. ക്രിസ്മസ് – പുതുവത്സര സീസണിന്റെ ഭാഗമായി കഴിഞ്ഞ 20 മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഹോളിഡേ’ എന്ന പേരില്‍ ജില്ലയിലെബോര്‍മകളിലും ബേക്കറികളിലും തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ടായിരുന്നു. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിങ്ങനെ മൂന്ന് സ്ക്വാഡുകളായാണ് പ്രവര്‍ത്തനം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദിസയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായ, ചെങ്ങന്നൂരില്‍ നിന്നുള്ള കേറ്ററിംഗ് യൂണിറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.