കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം.നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിമൂവായിരം പിന്നിട്ടു.
ഏഴാം റൗണ്ടിന്റെ തുടക്കത്തില്‍ തന്നെ 13710 വോട്ടുകള്‍ക്ക് മുന്നിലാണ് ഉമ തോമസ് ഇപ്പോള്‍. രണ്ടാം സ്ഥാനത്തുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ പിന്നിലാണ്.