തിരുവനന്തപുരം : മനുഷ്യരെപ്പോലെ പണിയെടുക്കുവാൻ അനുവദിക്കണമെന്ന് .ആവശ്യപ്പെട്ട് സി.ഐ.ടിയു ആശാവർക്കേഴ്സ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത് . ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെന്റീവും 6 മാസം സമയവും അനുസവദിക്കുക.
ഫോണറേറിയം 15000 രൂപയാക്കി വർദ്ധിപ്പിക്കുക.പ്രതിമാസം 5000 രൂപ പെൻഷൻ അനുവദിക്കുക. പെൻഷൻ പ്രായം 65 വയസാക്കുക . പിരിയുമ്പോൾ 5 ലക്ഷം രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ആശാവർക്കേഴ്സ് യൂണിയൻ ഉന്നയിച്ചു.