ബംഗളൂരു: കർണാടകയുടെ ആന്ധ്രപ്രദേശ്, തെലങ്കാന അതിർത്തികളില്‍ സർക്കാർ മദ്യ വില്‍പനശാലകള്‍ തുടങ്ങണമെന്ന് നിയമസഭ സമിതി നിർദേശംമലവള്ളി കോണ്‍ഗ്രസ് എം.എല്‍.എ പി.എം. നരേന്ദ്ര സ്വാമി ചെയർമാനായ പട്ടിക ജാതി/ വർഗ ക്ഷേമ നിയമസഭ സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചു. പൊതുമേഖലയിലെ മൈസൂരു സെയില്‍സ് ഇന്റർനാഷനല്‍ ലിമിറ്റഡാണ് മദ്യ വില്‍പനശാലകള്‍ തുറക്കേണ്ടത്.