ഗണപതി ഭഗവാനെയും ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിവാദ പ്രസംഗത്തിലൂടെ അവഹേളിച്ച നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഈ പ്രവർത്തിക്കെതിരെ അഖില തന്ത്രി പ്രചാരക് സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തുന്നു.ദേശീയ ജനറൽ സെക്രട്ടറി കെ.രാജേഷ് നമ്പൂതിരിയുടെ അദ്യക്ഷതയിൽ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്യുന്നു. ദേശീയ വൈസ് ചെയർമാൻ എൻ വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രിജേഷ് കെ.എസ്, ഓർഗനൈസിങ് സെക്രട്ടറി ഗണേഷ് നമ്പൂതിരി, സ്റ്റേറ്റ് ചെയർമാൻ എസ്. ഇ.ശങ്കരൻ നമ്പൂതിരി, വൈസ് ചെയർമാൻ, നാരായണൻ നമ്പൂതിരി,സ്റ്റേറ്റ് ട്രഷറർ ഹരി. കെ. നമ്പൂതിരി, സ്റ്റേറ്റ് സെക്രട്ടറി നാരായണ റാവു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രഘുനാഥ് പോറ്റി, മറ്റു ഹൈന്ദവ സാമൂദായിക നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു