തിരുവനന്തപുരം: – പത്മശ്രീ ലഭിച്ച തിരുവിതാംകൂർ രാജകുടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി ആദരിച്ചു. സമിതിയുടെ വകയായ പൊന്നാടയും ഉപഹാരവും ഉദയ സമുദ്ര ഹോട്ടൽ ഗ്രൂപ്പ് സി.എം.ഡി.രാജശേഖരൻ നായർ സമർപ്പിച്ചു. ഡോ: വാഴമുട്ടം ചന്ദ്രബാബു ആലപിച്ച സ്വാതിതിരുനാൾ കൃതിയായ ‘പത്മനാഭ പാഹി ദ്വീപ പാസാര … എന്ന കീർത്തനത്തോടെയാണ് ചടങ്ങ് നടത്തിയത്. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സോമനാഥൻ , റഹിം പനവൂർ, മുരളീധരൻ ,
ജയകുമാരി, അഡ്വ. ഫസിഹ, ഗോപിനാഥ് തമലം, സുഗത ജയചന്ദ്രൻ , കലാദേവി, വിമൽ സ്റ്റീഫൻ എന്നിവർ തമ്പുരാട്ടിക്ക് പൊന്നാട ചാർത്തി.