അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ എണ്ണ ഫാക്ടറിയില്‍ എണ്ണ ടാങ്കര്‍ വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു.അംബാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. 24 അടി താഴ്ചയുള്ള എണ്ണ ടാങ്കറിലേക്ക് ഓരോരുത്തരായി ഇറങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ മാനേജ്മെന്റ് സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.