ബാങ്കോക്ക്: തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്‌പ്പില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 23 പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ പരുക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34 വയസ്സുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. കത്തികൊണ്ട് കുത്തിയും പ്രതി ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല, അക്രമി ഉച്ചയോടെ ഡേ കെയര്‍ സെന്ററില്‍ എത്തിയപ്പോള്‍ കുറഞ്ഞത് 30 കുട്ടികള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് ജൂണില്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു.