ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം എം രാമചന്ദ്രന്‍(അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു.80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ‘അറ്റ്ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.