കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തില്‍ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ് സംഭവം.വീട്ടില്‍ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുറുക്കനെ പിടികൂടി.
പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേല്‍ക്കുന്നത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. തൊട്ടടുത്തുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു.ശ്രീധരന്റെ പരിക്കാണ് ഗുരുതരം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve − 10 =