പാലോട്: ബിവറേജ് ഔട്ട്‌ലെറ്റില്‍ ആക്രമണം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആലംപാറ തോട്ടരികത്ത് ആര്യഭവനില്‍ റെമോ എന്ന് വിളിക്കുന്ന അരുണ്‍ (24), കള്ളിപ്പാറ തോട്ടുമ്ബുറം കിഴക്കുംകര വീട്ടില്‍ അഖില്‍ എസ്.സുനില്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.മദ്യം വാങ്ങാനെത്തിയ ഇരുവരും ജീവനക്കാരോട് തര്‍ക്കിക്കുകയും ഭീഷണിപ്പെടുത്തി ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ശിക്ഷാനടപടികള്‍ നേരിട്ടുള്ളവരുമാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.