വാളയാര്‍:വാളയാര്‍ ടോള്‍പ്ലാസക്കു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍.പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
മന:പൂര്‍വ്വം വാഹനം ഓവര്‍ടേക്കിങിന് ശ്രമിക്കുകയും തുടര്‍ന്ന് കാറിന് മുന്നില്‍ ക്രോസ് ചെയ്തുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്.
കാറിന്റെ ചില്ലുകളും സംഘം കല്ലെറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ രണ്ടുപേരെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.