ടൊറോന്റോ : കാനഡയില്‍ ഒന്റേറിയോയിലെ റിച്ച്‌മണ്ട് ഹില്ലില്‍ വിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ അപലപിച്ച് ഇന്ത്യ.ബുധനാഴ്ചയായിരുന്നു സംഭവം. ഗാന്ധി പ്രതിമയെ അവഹേളിച്ചത് തങ്ങളെ വിഷമിപ്പിച്ചെന്നും വിദ്വേഷകരമായ ഈ സംഭവം കാനഡയിലെ ഇന്ത്യക്കാരുടെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ അറിയിച്ചു. സംഭവം കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയെ ആശങ്കയിലാക്കുന്നതാണെന്നും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതികരിച്ചു.