പാലക്കാട്: പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്ബോള്‍ ആണ് സംഭവം.ആമക്കാവ് തളപറമ്ബില്‍ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാഹനത്തിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഷമീം പ്രതികരിച്ചു. സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഷമീം. നടന്ന് പോകുന്നതിനിടെ ഒരു വാഹനം പുറകീലുടെ വന്നു. ഷഹീമിനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി ശ്രീനാരായണ സ്‌കൂള്‍ ഏതാണെന്ന് ചോദിക്കുകയും വാഹനത്തിന്റെ പുറകിലിരുന്ന ആള്‍ ബലംപ്രയോഗിച്ച് വാഹനത്തിന് ഉള്ളിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് പരാതി.