പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരില്‍ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തില്‍ കുട്ടിയുടെ വീട്ടിലെത്തിയത്.നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇളമണ്ണൂര്‍ ചക്കാലയില്‍ റോജിയുടെയും ബിന്ദുവിന്റെയും മകന് അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീ വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചത്. വീടിനോട് ചേര്‍ന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.
ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛന് റോജി പണം നല്കാന് എടുക്കാന്‍ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചില് കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വെല്ലൂര്‍ സ്വദേശിയാണെന്നും പേര് മഞ്ചുവെന്നുമാണ് നാടോടി സ്ത്രീ പറഞ്ഞത്.