തിരുവനന്തപുരം :കാട്ടാക്കടയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന് ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല് സ്വഭാവമുള്ളയാളെന്ന് പൊലീസ്. ഇയാള് നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയ്ക്കായി കാട്ടാക്കട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്കും.രണ്ട് ദിവസത്തേയ്ക്കാണ് അപേക്ഷ നല്കുക. പാമ്പിനെ ലഭിച്ചതിൽ കൂട്ടുപ്രതികളുണ്ടോയെന്നും കണ്ടെത്തും. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അമ്പലത്തിൽകാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്.