കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി ഇസ്മായില്‍ പിടിയിലായി. മസ്‌കറ്റില്‍ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാള്‍ കരിപ്പൂരെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്.