തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഏവർകും മാതൃക.379രോഗികൾക് 29,31,000രൂപ ചികിത്സ ധനസഹായമായി ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ നൽകുകയുണ്ടായി. ചികിത്സാ സഹായത്തിനായി ട്രസ്റ്റ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റിലെ 191രോഗികൾക്കും (10,51,000)റീജിയണൽ കാൻസർ സെന്ററിൽ നിന്ന് നേരിട്ടു ചികിത്സയിലുള്ള 98പേർക്കും (9,80,000)ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് &ടെക്നോളജിയിൽ ചികിത്സയിലുള്ള 90പേർക്കും (9,00,000)കൂടി ആകെ 379രോഗികൾക് 29,31,000രൂപ നൽകി. ട്രസ്റ്റ് ചെയർമാൻ എ. ഗീതകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. ബി. അനിൽകുമാർ ട്രസ്റ്റ് പ്രസിഡന്റ് സ്വാഗതം ആശംസിച്ചു.