തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24വരെ നടക്കും.
ഒക്ടോബർ 24ന് രാവിലെ 7 മണി മുതൽ പ്രാർത്ഥന മണ്ഡപത്തിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി, പി വി കേശവൻ നമ്പൂതിരി, ടി കെ ഈശ്വരൻ നമ്പൂതിരി എന്നിവർ വിദ്യാരംഭം കുറിക്കും.
പൂജവെപ്പ് മഹോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള വിദ്യാസൂക്താർച്ചന ഉണ്ടായിരിക്കുന്നതാണ്