ആറ്റുകാൽ പൊങ്കാല -ഫെബ്രുവരി 15ന് മുൻപ് എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിക്കും ഒന്നാം ഘട്ടത്തിൽ 600പോലീസുകാരെയും, രണ്ടാം ഘട്ടത്തിൽ 3000പോലീസുകാരെയും വിന്യസിക്കും

തിരുവനന്തപുരം : ഈ വർഷത്തെ പൊങ്കാല ഒരുക്കങ്ങൾ ഫെബ്രുവരി 15ന് മുന്നേ പൂർത്തീകരിക്കണം എന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പൊങ്കാല ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റുകാൽ പൊങ്കാല ക്രമീകരണങ്ങളെ കുറിച്ചു അവലോകനം ചെയ്യുന്നതിനായി ആറ്റുകാൽ ട്രസ്റ്റ്‌ ബോർഡ്‌ ഹാളിൽ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത അവലോകനയോഗത്തിൽ പങ്കെടുക്കവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ്‌, ഡെപ്യൂട്ടി കളക്ടർ ,മേയർ ആര്യ രാജേന്ദ്രൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആറ്റുകാൽ
ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. ശോഭ, വൈസ് പ്രസിഡന്റ്‌ പി കെ കൃഷ്ണൻ നായർ, സെക്രട്ടറി ശരത് കുമാർ. കെ, ജോയിന്റ് സെക്രട്ടറി അനുമോദ് എ എസ്‌, ട്രഷറർ ഗീത കുമാരി. കെ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ശിശുപാ ലൻ നായർ കെ, ജോയിന്റ് ജനറൽ കൺവീനർ വിജയകുമാർ എ എൽ, മറ്റു കമ്മിറ്റി കൺവീനർമാർ, ട്രസ്റ്റ്‌ അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പൊങ്കാല ഉത്സവത്തിനുപോലീസ് കർശന സുരക്ഷ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. രണ്ടു വിഭാഗങ്ങൾ ആയിട്ടാണ് പോലീസ് വ്യന്യാസം.17മുതൽ 23വരെ 600പോലീസുകാരെയും,24,25,26തീയതികളിൽ 3000പോലീസുകാരെയും ആണ് സുരക്ഷ ക്കായിവ്യന്യ സിക്കുന്നത്. കൂടുതൽ മഫ്റ്റി പോലീസുകാരും രംഗത്തുണ്ടാകും. കൂടാതെ ഗതാഗത ക്രമീകരണങ്ങൾ, ക്രമസമാധാനം തുടങ്ങിയവ കർശനമായി നടപ്പിലാക്കും. ഭക്ത ജനങ്ങൾക്ക് ബുദ്ധി മുട്ട് ഉണ്ടാകാതിരിക്കാൻ ക്യു സംവിധാനം നടപ്പിലാക്കും. ഇതിന്റെ ഭാഗം ആയി ബാരിക്കേടുകൾ സ്ഥാ പിക്കും. നഗരസഭ റോഡുകളുടെ അറ്റകുറ്റ പണികൾ എസ്റ്റിമേറ്റ് എടുത്തു കഴിഞ്ഞു എന്നും ഉടൻ തന്നെ പണികൾ തീർക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ട് കടകൾക്ക് ലൈസൻസ്, കൂടുതൽ വാട്ടർ ടാങ്കുകൾ, വെള്ളം എത്തിക്കുന്നതിനു കൂടുതൽ ടാങ്കർ ലോറികൾ തുടങ്ങിയവ ക്രമീകരിക്കും. ഭക്ഷ്യ സുരക്ഷ വകുപ്പ് കൂടുതൽ സ്‌ക്വാഡുകളെ രംഗത്തിറക്കി പരിശോധന കർശനമാക്കും. ഉച്ചഭാഷി ണി കളുടെ ശബ്ദം ക്രമീകരണം ഉണ്ടാകും എന്ന് മലിനീകരണവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കുടി വെള്ളം ലഭ്യമാക്കുന്നതിനു എല്ലാ വിധ ക്രമീകരണങ്ങളും വാട്ടർ അതോറിറ്റി അറിയിച്ചു.1390താത്കാലിക ടാപ്പുകൾ,50ഷവർ തുടങ്ങിയവ സ്ഥാപിക്കും. സ്വീവേജ് പണികൾ അടിയന്തിരമായി പൂർത്തീകരിക്കും. കെ എസ്‌ ഈ ബി വഴിവിളക്കുകൾ കത്തി ക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളും. കെ എസ്‌ ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും. അളവ് തൂക്കംതട്ടിപ്പുകൾ തടയാൻ കൂടുതൽ സ്‌ക്വാഡിനെ വ്യന്യസിക്കും. അഗ്നി സുരക്ഷ സേന ഉത്സവത്തിനു മുന്നേ തന്നെ ഒരുക്കങ്ങൾ പൂർത്തീകരിക്കും. ക്ഷേത്രത്തിന്റെ പരിസരത്ത് ഫയർ കൺട്രോൾ റൂം,5ആംബുലൻസുകൾ, വിവിധ പ്രദേശങ്ങളിൽ ഫയർ എഞ്ചിനുകൾ എന്നിവ സേവനത്തിനായി ഉണ്ടാകും. സിവിൽ സപ്ളൈ സ്‌ ക്വാഡുകൾ രൂപീകരിച്ചു പ്രവർത്തിക്കും. ഗ്രീൻ പ്രോട്ടോകോൾ അതീവ കർശനമായി പാലിക്കും, മൈനർ, മേജേർഇ റിഗെഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടപ്പിലാക്കുംമെന്നു യോഗത്തിൽ ധാരണ ആയി.വരും ദിവസങ്ങളിൽ കളക്ടറേറ്റ്, കോര്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ ഇത് സംബന്ധിച്ചു യോഗങ്ങൾ ഉണ്ടാകുമെന്നു അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − seven =