(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ തലസ്ഥാന നഗരത്തിലെ തെരുവീഥികൾ എല്ലാം തന്നെ പൊങ്കാല ക്കലങ്ങളുടെ വിൽപ്പനക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്ന് ലോറികളിലും, മറ്റുമാണ് പൊങ്കാല ക്കലങ്ങൾ വിൽപ്പനക്കായി ഇവിടെ എത്തുന്നത്. പൊങ്കാല ക്കലങ്ങളിലും “വ്യാജന്മാർ “ഇറങ്ങിയിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്. മണ്ണ് കൊണ്ട് തീർത്ത കലങ്ങളിൽ റെഡ് ഓക്സൈഡ് പോലുള്ള പെയിന്റുകളുടെ പൊടികൾ അടിച്ചു മേൻമഏറിയ കലങ്ങൾ എന്ന് തോന്നും വിധം കൂടിയ വിലക്ക് വിൽപ്പന നടത്തുന്ന രീതിയാണ് വ്യാജന്മാർ അവലംബിക്കുന്നത്. ഇത്തരം കലങ്ങളിൽ വെള്ളം ഒഴിച്ച് കഴുകുകയോ, പൊങ്കാലക്കായി അരി ഇട്ടു വെള്ളമൊഴിച്ചു തിളപ്പിക്കുമ്പോൾ ആണ് “അക്കിടി ” മനസിലാകുന്നത്. കലത്തിനു അകത്തു നിറത്തിന് വേണ്ടി അടിച്ചു ചേർത്തിട്ടുള്ള “റെഡ് ഓക്സിഡ് “ഇളകി വെള്ളത്തിനൊപ്പം ചേരുകയും ചുവന്ന നിറം വരുകയും ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കളിൽ റെഡ് ഓക്സിടിന്റെ സാന്നിധ്യം ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കിയേക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഇത്തരം വ്യാജന്മാരെ പരിശോധിച്ചു പിടികൂടാൻ അധികൃതർ തയ്യാറാകണം. കൂടാതെ പൊങ്കാലക്കാരെ കൊള്ളയടിക്കും വിധം പൊങ്കാല കലങ്ങളുടെ വിൽപ്പന തടയുന്നതിന് വില നിലവാരത്തിലും ഏകീകൃത സംവിധാനം അധികൃതർ കൈക്കൊള്ളേണ്ടതാണ്.