സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2024വർഷത്തെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഫെബ്രുവരി 25ന് ഞായറാഴ്ച നടക്കും.ഫെബ്രുവരി 17ന് ഉത്സവം തുടങ്ങി 26ന് അവസാനിക്കും.ഫെബ്രുവരി 17ന് ശനിയാഴ്ച രാവിലെ 8മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തുന്ന തോടെയാണ് പൊങ്കാല ഉത്സവത്തിനു തുടക്കം കുറിക്കുന്നത്.കുത്തിയോട്ട വൃതം ഉത്സവത്തിന്റെ മൂന്നാം ദിവസം ആയ 19ന് രാവിലെ 9.30ന് തുടങ്ങും.ഒൻപതാം ഉത്സവദിവസം ആയ 25ന് രാവിലെ 10.30ന് ആണ് പൊങ്കാലക്കായുള്ള അടുപ്പു വെട്ട് ചടങ്ങുകൾ നടക്കുന്നത്.പൊങ്കാല നൈവേദ്യം ഉച്ചക്ക് 2.30മണിക്കാണ്.അന്ന് രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത് ചടങ്ങുകൾ നടക്കും. രാത്രി 11മണിക്ക് ദേവിയുടെ പുറത്തെഴുന്നള്ളത്ത്,26ന് രാത്രി 9.45ന് കാപ്പഴിച്ചു കുടിയിള ക്കൽ ചടങ്ങുകൾ നടക്കും.രാത്രി12.30ന് നടക്കുന്ന കുരുതി തർപ്പണ ചടങ്ങുകളോടെ 2024വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപ്തി ആകും.