ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സാമൂഹ്യ ക്ഷേമരംഗത്ത് മികവുറ്റ പ്രവർത്തന ങ്ങൾ കാഴ്ച വച്ച് ഏവർക്കും മാതൃക ആകുകയാണ്. ചികിത്സാ സഹായത്തിന്റെ രണ്ടാം ഘട്ടം ആയി 208പേർക്ക് 21,55,500രൂപചികിത്സ ധനസഹായത്തിന്റെ വിതരണം ആറ്റുകാൽ ക്ഷേത്ര അങ്കണത്തിൽ നടന്നു. പരിപാടി യുടെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എ. ഗീതാ കുമാരിയുടെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്. ട്രസ്റ്റ് പ്രസിഡന്റ് ബി. അനിൽകുമാർ സ്വാഗതം ആശംസിച്ചു. റിപ്പോർട്ട് സാമൂഹിക ക്ഷേമകമ്മിറ്റി കൺവീനർ ഡി. രാജേന്ദ്രൻ നായർ അവതരിപ്പിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചുആറ്റുകാൽ വാർഡ് കൗൺ സി ല ർ ആർ. ഉണ്ണികൃഷ്ണൻ നായർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. ശോഭ, തുടങ്ങിയവർ സംസാരിച്ചു ചികിത്സ ധനസഹായം വിതരണം ചടങ്ങിൽ തമ്പുരാട്ടി നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.