പാലക്കാട് : ഉപ്പുകുളം കരുവാരക്കുണ്ട് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.മങ്കര മാങ്കുരശി സ്വദേശി കണ്ണത്തം പറമ്പില്‍ വിജയകുമാറാ(56)ണ് മരിച്ചത്. വിജയകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. കൂടെ ഭാര്യ രാജലക്ഷ്മിയും മകന്‍ അമൃതാനന്ദനുമുണ്ടായിരുന്നു. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വട്ടമല ഇറക്കത്തില്‍ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന ഭാഗത്തിലൂടെ 15 അടിയോളം താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.ചികിത്സയുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ടാപ്പിങ് തൊഴിലാളികളും നാട്ടുകാരുമാണ് ആശുപത്രിയില്‍ എത്തിച്ചത്.