കാഠ്മണ്ഡു: നേപ്പാളിലെ മൗണ്ട് മനസ്ലുവിലെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ രണ്ടു പേര് മരിച്ചു.ഇന്ത്യന്‍ പര്വതാരോഹകന് ബല്‍ജീത് കൗര്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30ന് ബേസ് ക്യാമ്പിലായിരുന്നു അപകടം.ഷേര്‍പ ക്ലൈംബേഴ്സ്, സതോരി അഡ്വഞ്ചര്‍, ഇമാജിന്‍ നേപ്പാള്‍ ട്രക്സ്, എലൈറ്റ് എക്സ്പെഡിഷന്, 8കെ എക്സ്പെഡിഷന് എന്നി പര്‍വതാരോഹക സംഘങ്ങളില്പെട്ടവരാണ് ഈ സമയം ബേസ് ക്യാന്പി ലുണ്ടായിരുന്നതെന്നു കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.സമുദ്രനിരപ്പില്‍നിന്ന് 8,163 മീറ്റര്‍ ഉയരമുള്ള, ഹിമാലയ പര്‍വതനിരകളുടെ ഭാഗമായ മൗണ്ട് മനസ്ലു ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങളുടെ പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.